കാണുന്നതിലൊക്കെ ഞെക്കിനോക്കുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് മലയാളിക്കു പറ്റിയ ഒരബദ്ധം. ഒരു പക്ഷേ, ഇതൊരു മഹാസംഭവമായി മാറിയേക്കാം! അല്ലെങ്കില്‍, കോടാനുകോടി അര്‍ഥശൂന്യമായ സൈബര്‍ ചപ്പടാച്ചികള്ക്കിടയില് എന്റെ തോന്ന്യാക്ഷരങ്ങളും അലിഞ്ഞലിഞ്ഞ് ഇല്ലതായേക്കാം. എന്റെ ജന്മസുകൃതം! പരിസ്ഥിതി മലിനീകരണത്തില്‍ ഈയുള്ളവന് പങ്കില്ലല്ലോ!
ഓ, പറഞ്ഞില്ല. മുന്നുര എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത് മുഖവുര എന്നാണ്. ഇങ്ങനെയൊരു പദം ഭാഷയിലുണ്ടോ ആവോ. ഇല്ലെങ്കില്‍ ഇരിക്കട്ടെ, എന്റെയൊരു സംഭാവനയായിട്ട്.
Saturday, December 16, 2006
Subscribe to:
Posts (Atom)